ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ താരത്തെ മനസ്സിലായോ? ആശംസകളുമായി സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (10:05 IST)

ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അനു സിതാര. ഭര്‍ത്താവ് വിഷ്ണു പ്രസാദിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് അധികമാരും കാണാത്ത ഒരു വിവാഹ ചിത്രവും നടി പങ്കുവച്ചു.2015 ജൂലൈ 8 നായിരുന്നു ഇവരുടെയും വിവാഹം.

പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഫോട്ടോഗ്രാഫര്‍ കൂടിയാണ് വിഷ്ണുപ്രസാദ്. അനുസിത്താരയും സിനിമ താരങ്ങളുടെയും നിരവധി ഫോട്ടോഷൂട്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

സിനിമ ജീവിതത്തില്‍ തന്റെ കരുത്ത് വിഷ്ണുവിന്റെ പിന്തുണയാണെന്ന് അനുസിത്താര പറഞ്ഞിരുന്നു.
ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്.കനിഹ, വിനയ് ഫോര്‍ട്ട്, സരയു, സിതാര, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :