കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 24 ജൂണ്‍ 2021 (10:43 IST)
നടി അനു സിതാരയെ പോലെ സഹോദരി അനു സോനാരയ്ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.അനു സിതാരയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് സോനാരയും അഭിനയത്തിലേക്ക് എത്തുകയാണ്. സഹോദരിക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സോനാര.
ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍സ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനിടയില്‍ ശല്യം ചെയ്യുന്ന അനു സിതാരയാണ് വീഡിയോയില്‍ കാണാനാകുന്നത്.
പാട്ടും നൃത്തവും മാത്രം അല്ല അഭിനയത്തില്‍ ഒരു കൈ നോക്കുകയാണ് അനു സോനാര. ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രത്തില്‍ ഏറെ ദരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ്
അനു സോനാര വേഷമിടുന്നത്.