ജോജിയുടെ 100 ദിനങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (09:20 IST)

ഫഹദ് ഫാസിലിന്റെ ജോജി റിലീസ് ചെയ്ത് ഇന്നേക്ക് 100 ദിവസങ്ങള്‍ പിന്നിടുന്നു.ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് സിനിമ ഒരുക്കിയത്.ഫഹദും ബാബുരാജും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.

എരുമേലിയിലെ ഒരു സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബമാണ് കഥാപശ്ചാത്തലം. അപ്പന്റെ മരണം കാത്തു കഴിയുന്ന ആളുകളും അവരുടെ ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്.

ജോജി എന്ന സിനിമ ബാബുരാജ് എന്ന നടനെ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുവാന്‍ വഴിയൊരുക്കി. 'വിശാല്‍ 31' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം. വിശാലിന്റെ വില്ലനായി ബാബുരാജ് എത്തുമെന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :