വിജയ് സേതുപതി-നിത്യ മേനോന്‍ ചിത്രം19 (1) (എ)ന് ഒ.ടി.ടി റിലീസ് ?

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (15:08 IST)

നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.നിര്‍മ്മാതാക്കള്‍ നിലവില്‍ ചില പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവാഗതനായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് നല്ല പ്രേക്ഷക സ്വീകാര്യത ലഭിക്കാനിടയുണ്ട്. ആദ്യമായി ഒരു മുഴുനീള മലയാള ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് നടന്‍ പൂര്‍ത്തിയാക്കി.മനേഷ് മാധവന്‍ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :