കൊവിഡിനെ തോല്‍പ്പിച്ച് സമീറ റെഡ്ഡിയും കുടുംബവും, അനുഭവങ്ങള്‍ പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (11:13 IST)

വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമീറ റെഡ്ഡി സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ താരം പുതിയ വിവരങ്ങള്‍ കൈമാറി. ഞാനും കുടുംബവും കൊവിഡ് മുക്തരായി എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചു. ഭര്‍ത്താവ് അക്ഷയ് വര്‍ദെക്കും മക്കള്‍ക്കും കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തനിക്ക് വളരെ വേഗം സുഖം പ്രാപിക്കാന്‍ യോഗ സഹായിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടി പറഞ്ഞു.

ആ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യുവാന്‍ നടി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :