വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് രക്തദാനം ചെയ്ത് വിജയ് ആരാധകര്‍, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ !

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (17:18 IST)

വിജയുടെ ആരാധകര്‍ മാതൃകയാകുകയാണ്. വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് രക്തദാനം ചെയ്തിരിക്കുകയാണ് കോയമ്പത്തൂരിലെ വിജയ് ആരാധകര്‍. ജൂണ്‍ 22ന് തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനത്തിന് മുന്നോടിയായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നു.

അതേസമയം ഒരുങ്ങുകയാണ്. അടുത്തിടെ ജോര്‍ജിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് ചെന്നൈയില്‍ എത്തിയിരുന്നു.ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി റിഹേഴ്സല്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. മെയ് ആദ്യ വാരം ഗാനരംഗത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :