കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (16:58 IST)
ആന്റണി വര്‍ഗീസ് കഥയെഴുതിയ ഹസ്വചിത്രം റിലീസായി. നടന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കല്‍ ചേര്‍ന്നു ഹസ്വചിത്രം ആക്കി മാറ്റിയതാണെന്ന് നടന്‍ പറയുന്നു.
ആല്‍ബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പോള്‍ ആദം ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ആന്റണി വര്‍ഗീസിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. അജഗജാന്തരം പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.