'നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'; വിവാഹ ശേഷമുള്ള ആദ്യത്തെ ആന്റണി വര്‍ഗീസിന്റെ പിറന്നാളിന് ആശംസകളുമായി ഭാര്യ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (10:18 IST)

നടന്‍ ആന്റണി വര്‍ഗീസിന്റെ ജന്മദിനമാണ് ഇന്ന്. ഇത്തവണത്തെ നടന്റെ പിറന്നാള്‍ ഇത്തിരി സ്‌പെഷ്യല്‍ ആണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ജന്മദിനം. സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയത്തിനൊടുവിലാണ് വിവാഹം. അങ്കമാലി സ്വദേശി അനീഷ പൗലോസ് നടന്റെ ഭാര്യ. നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും നിന്നെ സ്‌നേഹിക്കുന്നുവെന്നും പറഞ്ഞു കൊണ്ടാണ് അനീഷ ഭര്‍ത്താവിന്
ഇത്തവണത്തെ നടന്റെ പിറന്നാള്‍ ഇത്തിരി സ്‌പെഷ്യല്‍ ആണ്. ആശംസകള്‍ നേര്‍ന്നത്. ഒപ്പം അധികമാരും കാണാത്ത ആന്റണി വര്‍ഗീസിന്റെ പഴയ വീഡിയോയും പങ്കുവെച്ചു.A post shared by Anisha Poulose (@anishamma_kursey_pepe)

'എന്റെ സ്‌നേഹത്തിന് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകള്‍

അനുഗ്രഹിക്കപ്പെടുക ... ഈ പ്രത്യേക ദിനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ... ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'-അനീഷ കുറിച്ചു.

അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങി നിരവധി ചിത്രങ്ങളാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തുവരാന്‍ ഉള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :