കെ ആര്‍ അനൂപ്|
Last Modified വെള്ളി, 18 ജൂണ്‍ 2021 (11:27 IST)
നടി അന്‍സിബയുടെ 29-ാം ജന്മദിനമാണ് ഇന്ന്. വീട്ടില്‍ കുടുംബത്തോടൊപ്പമാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്. തന്റെ ഹൃദയം നിറഞ്ഞിരിക്കുന്നുവെന്നും ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്നും നടി പറയുന്നു.
'അതെ, എന്റെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ചു. അവര്‍ നല്‍കുന്ന സ്‌നേഹത്തില്‍ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. എനിക്ക് കൂടുതല്‍ എന്താണ് വേണ്ടത്. അല്‍ഹമദുലില്ല'- അന്‍സിബ ഹസ്സന്‍ കുറിച്ചു.
സ്വയം സ്‌നേഹിക്കുക എന്ന ഹാഷ്ടാഗിലാണ് നടി പിറന്നാള്‍ വിശേഷങ്ങള്‍ പങ്കുവച്ചത്.
ദൃശ്യം 2 എന്ന സിനിമയിലാണ് നടിയെ ഒടുവിലായി കണ്ടത്.