'മിന്നല്‍ മുരളി' തിയേറ്ററില്‍ കാണേണ്ട പടം:ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്| Last Modified ശനി, 12 ജൂണ്‍ 2021 (16:06 IST)

നിലവിലെ സാഹചര്യത്തിലും മിന്നല്‍ മുരളി തിയേറ്ററുകളില്‍ തന്നെ എത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. സിനിമ മൊബൈലിലോ ടിവിയിലോ റിലീസ് ചെയ്ത കാണുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല. മിന്നല്‍ മുരളി പോലുള്ള വലിയ സിനിമ തീയേറ്ററുകളില്‍ തന്നെ കാണണം എന്നാണ് ആഗ്രഹം. നിര്‍മ്മാതാവിനോട് ആ രീതിയില്‍ തന്നെയാണ് ഇതുവരെയും സംസാരിച്ചിട്ട് ഉള്ളതെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

തീയേറ്ററുകള്‍ തുറന്ന് കുറഞ്ഞ സീറ്റുകളിലെ പ്രദര്‍ശനം അനുവദിക്കുകയുള്ളൂ എന്നാലും മിന്നല്‍ മുരളി സ്‌ക്രീനില്‍ തന്നെ കാണാമെന്ന് പ്രതീക്ഷിക്കാം.

മിന്നല്‍ മുരളിയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ടോവിനോ തോമസ് പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :