1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anrony perumbavoor announced drishyam 3

Drishyam 3: പ്രേക്ഷകരുടെ കാത്തിരിപ്പിന് അറുതി, ജോർജുകുട്ടി വീണ്ടും വരുന്നു: ദൃശ്യം 3 ഉണ്ടാകുമെന്ന് അറിയിച്ച് ആൻ്റണി പെരുമ്പാവൂർ

mohanlal
മലയാളസിനിമ കണ്ട എക്കാലത്തെയും പണംവാരി സിനിമകളിലൊന്നായിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മറ്റ് ഭാഷകളിലൂടെ ഇന്ത്യയും കടന്ന് ലോകമെമ്പാടും ചർച്ചയായപ്പോൾ മലയാള സിനിമയ്ക്ക് അതുവഴിയ്ക്ക് ഒരു പുതിയ വാതിൽ തുറക്കുകയായിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
 
കുറച്ച് നാളുകളായി ദൃശ്യം 3 അണിയറയിൽ ഒരുങ്ങുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് അറുതിയിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാവായ ആൻ്റണി പെരുമ്പാവൂർ. മഴവിൽ എന്റർടൈൻമെന്റ് അവാർഡിൽ വച്ചാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. മോഹൻലാലിൻ്റെ സാന്നിധ്യത്തിലായിരുന്നു ആൻ്റണിയുടെ പ്രഖ്യാപനം.
 
പ്രഖ്യാപനം സമൂഹമാധ്യമങ്ങളെ ആഘോഷത്തിൽ ആറാടിച്ചിരിക്കുകയാണ്. നേരത്തെ നടൻ സിദ്ദിഖും ദൃശ്യം 3 സംഭവിക്കുമെന്ന സൂചന നൽകിയിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദൃസ്യം 3 ഫാൻ മെയ്ഡ് പോസ്റ്ററുകളും ദൃസ്യം 3 ഹാഷ്ടാഗുകളും ട്രെൻഡിങ് ആയിരുന്നു.
അടുത്ത ലേഖനം
Manju Warrier: ജീവിതത്തില്‍ വലിയൊരു നഷ്ടമുണ്ടായെന്ന് മഞ്ജു; അത് ദിലീപ് ആണോയെന്ന് ആരാധകര്‍ !