'അവന്‍ എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല';അണ്ണാത്തെയിലെ എസ്പിബിയുടെ ഗാനത്തെക്കുറിച്ച് രജനികാന്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:53 IST)

അണ്ണാത്തെയുടെ ആദ്യ ഗാനം നെഞ്ചോട് ചേര്‍ത്ത് സിനിമ പ്രേമികള്‍. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന അണ്ണാത്തെ എന്ന പുതിയ ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ എസ്പിബിയെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ് രജനികാന്ത്.
'45 വര്‍ഷങ്ങള്‍ എന്റെ ശബ്ദമായി ജീവിച്ച എസ് പി ബി അണ്ണാത്തെ ചിത്രത്തില്‍ എനിക്ക് വേണ്ടി പാടിയ പാട്ടിന്റെ ഷൂട്ടിംഗ് സമയത്ത് ഇത് അവന്‍ എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല. എന്റെ സ്നേഹം ശബ്ദം വഴി എന്നും ജീവിച്ചുകൊണ്ടിരിക്കും'-എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :