എസ് പി ബാലസുബ്രഹ്മണ്യം പാടിയ അവസാന ഗാനം,'അണ്ണാത്തെ' ലിറിക്കല്‍ വീഡിയോ ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (08:57 IST)

ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ അവസാന ഗാനങ്ങളിലൊന്നാണ് അണ്ണാത്തെയിലേത്. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുറത്തിറക്കാനായിരുന്നു മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് എസ് പി ബി പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നു ആദ്യ മണിക്കൂറുകളില്‍ തന്നെ 2.5 മില്യണ്‍ കാഴ്ചക്കാരെ നേടാനായി.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന അണ്ണാത്തെ എന്ന പുതിയ ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.ഡി ഇമ്മന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിവേക ആണ് ഗാനരചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :