രഹസ്യങ്ങള്‍ ഒളിപ്പിച്ച് ആര്യയുടെ അരണ്‍മനൈ 3, ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (12:03 IST)

തമിഴ് സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് അരണ്‍മനൈ 3.ഹൊറര്‍ കോമഡി വിഭാഗത്തില്‍പെടുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യ, റാഷി ഖന്ന, സുന്ദര്‍ സി, ആന്‍ഡ്രിയ ജെറാമിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നടന്‍ വിവേകിന്റെ അവസാന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണിത്.യോ?ഗി ബാബു, മനോബാല, വേല രാമമൂര്‍ത്തി, സാക്ഷി അ?ഗര്‍വാള്‍, സമ്പത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഒക്ടോബര്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തും. കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സംഭാഷണ രചന ബദ്രിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :