വിവാഹമോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു: ആഞ്ജലീന ജോളി

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (19:48 IST)
വിവാഹമോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഹോളിവുഡ് നടി ആഞ്‍ജലീന ജോളി. വോഗിന് നൽകിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി ഇക്കാര്യം പറഞ്ഞത്. ഹോളിവുഡ് നടനായ ബ്രാഡ് പിറ്റുമായുള്ള ആഞ്ജലീനയുടെ വിവാഹമോചനം വലിയ വാർത്തകൾ സൃഷ്‌ടിച്ചിരുന്നു. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം അതിനെ കുറിച്ച് ഇതാദ്യമായാണ് ആഞ്‍ജലീന ജോളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ബ്രാഞ്ജലീന എല്ലാവരും സ്‍നേഹത്തോടെ വിളിച്ചിരുന്നതായിരുന്നു ബ്രാഡ്‍പിറ്റ്- ആഞ്‍ജലീന ദമ്പതികള്‍ 2016 അവസാനത്തോടെയാണ് വേർപിരിഞ്ഞത്.ലോസ് ഏഞ്ചലസിനെ തന്റെ സ്ഥിരം താമസ സ്ഥലമാക്കാനുള്ള ബ്രാഡ്‍പിറ്റിന്റെ നിര്‍ബന്ധമാണ് വിവാഹമോചനത്തിൽ എത്തിയത് എന്നായിരുന്നു വാർത്തകൾ. കൂടാതെ കുട്ടിക‌ളെ വിട്ടുകിട്ടാൻ ദമ്പതികൾ തമ്മിൽ നിയമപോരാട്ടവും നിലനിൽക്കുന്നു.

ഇതിനിടെയാണ് വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ആഞ്ജലീന തുറന്ന് പറഞ്ഞിരിക്കുന്നത്. കുടുംബത്തെ സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. മുൻ ഭര്‍ത്താവായ ബ്രാഡ്‍പിറ്റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലയെലാണ് തന്റെ വീട്.മക്കള്‍ക്ക് അച്ഛനുമായി ഇടപെടാൻ വേണ്ടി ബ്രാഡ്‍പിറ്റിന്റെ അടുത്തുതന്നെയാണ് വീട് വെച്ച് താമസിക്കുന്നത്, ആഞ്ജലീന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :