ഏകാകിയാം ഗ്രീഷ്മം; സാരിയില്‍ അതീവ സുന്ദരിയായി അനശ്വര
ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അനശ്വരയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് അനശ്വരയെ കാണപ്പെടുന്നത്.
'അറിയില്ല ഞാന്‍ എത്ര
നീ ആയി മാറി എന്നരികെ
ഏകാകിയാം ഗ്രീഷ്മം' എന്ന ക്യാപ്ഷനോടെയാണ് അനശ്വര പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, വാങ്ക് എന്നീ സിനിമകളിലെ അനശ്വരയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.