1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Amala Paul as Sulekha in Christopher

ക്രിസ്റ്റഫര്‍ ഉടന്‍ തിയേറ്ററുകളിലേക്ക്,സുലേഖയായി അമല പോള്‍

മമ്മൂട്ടി
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ഉടന്‍ തിയേറ്ററുകളിലെത്തും. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമല പോള്‍ അവതരിപ്പിക്കുന്ന സുലേഖ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങി.

56 ലൊക്കേഷനുകളിലായി 79 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം 'ക്രിസ്റ്റഫര്‍' ആകാനും സാധ്യതയുണ്ട്.'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
ആര്‍.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ അഭിനയിച്ചിരുന്നു.
 
 
 
 
അടുത്ത ലേഖനം
'കായലും കണ്ടലുമൊന്നുപോലെ','ദി ടീച്ചര്‍' ലെ ഗാനം, വീഡിയോ