1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Amala Paul about her child

കുഞ്ഞിന്റെ പേര് 'ഇളൈ' എന്നല്ല; തിരുത്തി അമല പോള്‍

കുഞ്ഞിന്റെ പേര് എല്ലാവരും തെറ്റായാണ് നല്‍കുന്നതെന്ന പരാതിയും അമല പങ്കുവെച്ചു

Amala Paul
Amala Paul

നടി അമല പോളിനും ജീവിതപങ്കാളി ജഗത് ദേശായിക്കും കഴിഞ്ഞ മാസമാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. അമലയുടെ കുഞ്ഞിന്റെ പേര് 'ഇളൈ' എന്നാണ് ഓണ്‍ലൈന്‍ മീഡിയകളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത് തെറ്റാണെന്നും 'ഇലൈ' എന്നാണ് ഉച്ഛാരണമെന്നും അമല പറയുന്നു. ഒരു സ്വകാര്യ പരിപാടിക്ക് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്. 

കുഞ്ഞിന്റെ പേര് എല്ലാവരും തെറ്റായാണ് നല്‍കുന്നതെന്ന പരാതിയും അമല പങ്കുവെച്ചു. 'എല്ലാവരും ഇളൈ എന്നാണ് പറയുന്നത്. ശരിക്കും ഇലൈ എന്നാണ് പേര്. ഇലൈ അമല ജഗത്,' 
 
' അവന് നല്ല വാശിയുണ്ട്. എപ്പോഴും അവനു അമ്മ വേണം. എന്റെ അതേ സ്വഭാവം ആണെന്നാണ് മമ്മി പറയുന്നത്. ആള് വളരെ സ്വീറ്റാണ്, ക്യൂട്ടാണ്. അവന്‍ വന്ന ശേഷം പുതിയൊരു ആളാണ് ഞാന്‍. ജഗത്ത് വളരെ മികച്ചൊരു അച്ഛനാണ്. അവനാണ് പല കാര്യങ്ങളും എന്നെ പഠിപ്പിച്ചത്. കുഞ്ഞിന്റെ ബാപ്റ്റിസം കഴിഞ്ഞ് സെപ്റ്റംബറില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോകും,' അമല പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സ്വന്തം നാട്ടുകാരനെന്ന പരിഗണന പോലും കിട്ടുന്നില്ല, എന്നെ വേട്ടയാടുന്നു, മലയാള സിനിമകള്‍ കുറയ്ക്കുന്നതിന്റെ കാരണം പറഞ്ഞ് ദുല്‍ഖര്‍