അല്‍ഫോന്‍സ് പുത്രന് രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വ്യാജവാര്‍ത്ത, സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (16:50 IST)

പ്രേമം റിലീസിനു ശേഷം രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യുവാന്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം രജനികാന്ത് ചിത്രം ചെയ്യാന്‍ അല്‍ഫോന്‍സ് പുത്രന് താല്‍പര്യമില്ലെന്നായിരുന്നു വ്യാജവാര്‍ത്ത എങ്ങും പ്രചരിച്ചു. തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് പറയുകയാണ് അല്‍ഫോന്‍സ്.

ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് തന്നെ രജനിയുടെ മകള്‍ സൗന്ദര്യ രജനികാന്ത് വിളിച്ചിരുന്നു എന്നും അല്‍ഫോന്‍സ് പറയുന്നു.'പ്രേമ'ത്തിന് ശേഷം ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം തന്റെ മുന്നില്‍ വന്നുപ്പെടുമെന്നും ആ ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും അല്‍ഫോന്‍സ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :