കമല്‍ഹാസന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ രജനികാന്ത് ? പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (09:57 IST)

സിനിമാലോകം കാത്തിരിക്കുകയാണ് രജനികാന്ത്-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം കാണുവാനായി. നടന്റെ പിറന്നാള്‍ ദിനത്തില്‍ വീണ്ടും രജനിക്കൊപ്പമുളള സിനിമ ചര്‍ച്ചയാക്കുകയാണ്.


അടുത്തിടെയായിരുന്നു ഈ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്നുവെന്നായിരുന്നു പറഞ്ഞ് കേട്ടത്. എന്നാല്‍ ഇപ്പോള്‍ ലോകേഷ് തന്നെ സംവിധാനം ചെയ്യുന്ന വിക്രമില്‍ അഭിനയിച്ചുവരികയാണ് കമല്‍. വിക്രമില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുമോ എന്നത് ഇനി കണ്ടുതന്നെ അറിയണം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്തായാലും പുതിയ പ്രതീക്ഷകളാണ് ആരാധകരും.

അപൂര്‍വരാഗങ്ങള്‍ എന്ന സിനിമയിലൂടെ കമല്‍ഹാസനോടൊപ്പമായിരുന്നു രജനികാന്തിന്റെ അരങ്ങേറ്റം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :