ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് നടി മൃണാള്‍ താക്കൂര്‍, ബഹുഭാഷ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (17:22 IST)

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു തെലുങ്ക് ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു.റൊമാന്റിക് പിരീഡ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. സിനിമയുടെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ദുല്‍ഖറിന്റെ നായികയായെത്തുന്നത് ബോളിവുഡ് നടി മൃണാള്‍ താക്കൂറാണ്.'സൂപ്പര്‍ 30',നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി 'ഗോസ്റ്റ് സ്റ്റോറീസ്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മൃണാള്‍.

ഹൈദരാബാദ്, കശ്മീര്‍ എന്നിവിടങ്ങളാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വൈജയന്ത്രി മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മഹാനടിയ്ക്കു ശേഷം വൈജയന്ത്രി മൂവീസും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1964 കാലഘട്ടത്തില്‍ നടക്കുന്ന കഥയില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :