ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സിനിമ സീരിയൽ കലാകാരന്മാർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ

ഗേളി ഇമ്മാനുവല്‍| Last Modified വ്യാഴം, 28 മെയ് 2020 (19:06 IST)
കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സിനിമ-സീരിയൽ മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട കലാകാരന്മാർക്ക് 45 ലക്ഷം രൂപ നൽകി നടൻ അക്ഷയ് കുമാർ. സിനിമ-സീരിയൽ കലാകാരന്മാരുടെ അസോസിയേഷനാണ് തുക കൈമാറിയത്. 1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്.

ഷൂട്ടിംഗ് നിർത്തിവെച്ച സാഹചര്യത്തിൽ സിനിമാ സീരിയൽ മേഖലയിലുള്ള സാധാരണ തൊഴിലാളികൾ ദുരിതത്തിലാണ്. അക്ഷയ്കുമാറിനെയും ഇവർ സമീപിച്ചിരുന്നു. ഉടനടി താരം സഹായം എത്തിക്കുകയായിരുന്നു. പതിനായിരത്തോളം അംഗങ്ങളുള്ള സംഘടനയ്ക്ക് ഇനിയും സംഭാവനകൾ
തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :