അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുമായി രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ്, സൂര്യവംശി ട്രൈലർ കാണാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (17:41 IST)
ബോളിവുഡിൽ വീണ്ടുമൊരു പോലീസ് കഥാപാത്രവുമായി അക്ഷയ്‌കുമാർ. രോഹിത് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഡിസിപി സൂര്യവംശി എന്ന കഥാപാത്രവുമായാണ് അക്ഷയ് എത്തുന്ന സുര്യവംശിയുടെ ട്രൈലർ പുറത്തുവന്നു. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ ഭാര്യയായി കത്രീന കൈഫ് എത്തുമ്പോൾ
പ്രേക്ഷകർക്ക് പ്രിയപ്പെട്ട പോലീസ് കഥാപാത്രങ്ങളായ അജയ് ദേവ്‌ഗണിന്റെ സിങ്കവും രൺ‌വീർ സിംഗിന്റെ സിംബയും അതിഥികഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും.


മൂന്ന് പേരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ്
എന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്. അക്ഷയ് കുമാർ,അജയ് ദേവ്‌ഗൺ എന്നിവർക്ക് പുറമെ ഗുൽഷാർ ഗ്രോവർ,ജാക്കി ഷ്രോഫ് തുടങ്ങിക്വരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.സാജിദ് ഫർഹാദിന്റെ രചനയ്‌ക്ക് ഹിരനന്ദിനിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറ കൈകാര്യം ചെയ്‌ത ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. ചിത്രം മാർച്ച് അവസാനത്തൊടെ തിയേറ്ററിലെത്തും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :