'മാനത്തെ ചെമ്പരുന്തേ';'അര്‍ച്ചന 31 നോട്ട്ഔട്ട്' ലെ പുതിയ ഗാനം, വീഡിയോ
കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 17 ജനുവരി 2022 (09:09 IST)
ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തുന്ന അര്‍ച്ചന 31 നോട്ട്ഔട്ട് റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു.മാനത്തെ ചെമ്പരുന്തേ എന്ന ഗാനം ശ്രദ്ധ നേടുകയാണ്.
വരികളും സംഗീതവും ആലാപനവും മാത്തന്‍ തന്നെയാണെന്ന് നിര്‍വഹിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും ഗ്രേസിക്കുട്ടിയും കോറസ് പാടിയിട്ടുണ്ട്.
അര്‍ച്ചനയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തും.
അടുത്തിടെ സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.