'അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല'; പൃഥ്വിരാജിനെ പിന്തുണച്ച് അജു വര്‍ഗീസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (11:38 IST)

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നിന്ന പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ നടന് പിന്തുണയുമായി സിനിമാലോകം. സംവിധായകനായ ജൂഡ് ആന്റണി, മിഥുന്‍ മാനുവല്‍ തോമസ്, അഷ്‌കര്‍ അലി എന്നിവര്‍ താരത്തിന് പിന്തുണ അറിയിച്ചു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിനൊപ്പം തന്നെയെന്ന് നിലപാട് എടുത്ത് ആദ്യമെത്തിയ അജു വര്‍ഗീസിന്റെ വാക്കുകള്‍.

'ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല മറുപടി !
വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ'- അജു വര്‍ഗീസ് കുറിച്ചു.

സിനിമകള്‍ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യന്‍ സൈബര്‍ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും എന്നാണ് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :