'സിനിമകള്‍ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യന്‍ സൈബര്‍ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും', പൃഥ്വിരാജിന് പിന്തുണ അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്റണി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (10:09 IST)

പൃഥ്വിരാജിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ എത്തുന്നു. അജു വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം തന്നെ തങ്ങള്‍ പൃഥ്വിരാജിനൊപ്പം ആണെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടന് പിന്തുണയുമായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത്.

'വളരെ മാന്യമായി തന്റെ നിലപാടുകള്‍ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വര്‍ഷങ്ങള്‍ക്കു മുന്‍പ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വില കൊടുക്കാതെ സിനിമകള്‍ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യന്‍ ഇപ്പൊ നടക്കുന്ന ഈ സൈബര്‍ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകള്‍ ഉള്ളവര്‍ക്ക് സൊസൈറ്റി വെറും..'-ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :