വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി
നടന്‍ ജയം രവിയെക്കുറിച്ച് അടുത്തിടെ പ്രചരിച്ച വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി ഭാര്യ ആരതി. നടന്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.
വാര്‍ത്തകളില്‍ പ്രതികരണവുമായി ആരതി രംഗത്തെത്തി. തന്റെ ഭര്‍ത്താവിന്റെ ആദ്യ ചിത്രമായ ജയത്തിന്റെ 21 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അവര്‍ പ്രതികരിച്ചത്.
Instagram story of #JayamRavi's wife Aarti !!
— AmuthaBharathi (@CinemaWithAB) June 20, 2024
Best way to respond to the rumours ???? pic.twitter.com/LPeWK2tgKC
ജയം രവിയുടെയും ആരതിയുടെയും പ്രണയകഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്.2009 ജൂണില്‍ കുടുംബങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി. വിവാഹ ജീവിതം 15 വര്‍ഷം പിന്നിട്ട് സന്തോഷകരമായി മുന്നോട്ടു പോകുകയാണ്.ജയം രവിയ്ക്കും ആരതിയ്ക്കും ആരവ്, അയാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്.2018-ല്‍ പുറത്തിറങ്ങിയ 'ടിക് ടിക് ടിക്' എന്ന തമിഴ് ചിത്രത്തില്‍ മൂത്തമകന്‍ അഭിനയിച്ചിട്ടുണ്ട്. ജയം രവിക്ക് കൂടിയായിരുന്നു മകന്‍ അഭിനയിച്ചത്.