1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Bhamaa visited the Tirupati temple after seven years

ഏഴു വര്‍ഷത്തിനുശേഷം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി ഭാമ

bhamaa
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മലയാളികളുടെ പ്രിയ താരം ഭാമ. ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് താന്‍ തിരുപ്പതിയില്‍ എത്തിയതെന്ന് നടി തന്നെ പറയുന്നു. 
 
തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹന്‍ലാലും ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അജിത്തും തിരുപ്പതിയില്‍ എത്തിയിരുന്നു. നടി രചന നാരായണന്‍കുട്ടിയും തിരുപ്പതിയില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.സിനിമ തിരക്കുകളിലേക്ക് കടക്കാന്‍ നടി താല്പര്യപ്പെടുന്നില്ല.സംരംഭകയാണ് ഇന്ന് ഭാമ.വാസുകി എന്ന വസ്ത്രബ്രാന്‍ഡിന്റെ ഉടമയാണ് ഭാമ. 
 
 
 
 
 
 
അടുത്ത ലേഖനം
ജോസ് ഏട്ടായി ഒരു വരവ് കൂടി വരും ,ടർബോ 2 ഉണ്ടാകും, അത് ഇടിയുടെ പെരുന്നാൾ തന്നെയാകും, മമ്മൂട്ടി ആരാധകരെ രോമാഞ്ചം കൊള്ളിച്ച് വൈശാഖ്