കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (14:25 IST)
നിലവില്‍ മധ്യപ്രദേശില്‍ റോഡ് ട്രിപ്പിലാണ് നടന്‍ അജിത് കുമാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിടാ മുയര്‍ച്ചി ചിത്രീകരണത്തിലായിരുന്നു നടന്‍.അസര്‍ബൈജാനിലെ ചിത്രീകരണത്തിനിടെ നടന്‍ കാര്‍ അപകടത്തില്‍പ്പെട്ടു.
വേഗത്തില്‍ കാര്‍ ഓടിച്ചു പോകുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. അമിത വേഗത്തിലുള്ള കാര്‍ സൈഡില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു.അജിത് കുമാര്‍ ഓടിച്ച കാറാണ് ഇതൊന്നും പറയുന്നു.
അജിത് കുമാര്‍ കാര്‍ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിന്റെ ഏതാനും വീഡിയോകള്‍ സുരേഷ് ചന്ദ്ര പങ്കുവെച്ചു. 2023 നവംബറിലായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.