1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajay Devgan's Drishyam 3 collection crossed 500 cr

ജോർജുകുട്ടി കണ്ടോടാ..... ഹിന്ദി ദൃശ്യം 3 അഞ്ഞൂറ് കോടി കടന്ന് മുന്നോട്ട്

Drishyam 3, Ajay Devgn, Tabu, Shriya Saran, Drishyam 3 Hindi, Drishyam 2026, Mohanlal
മലയാള സിനിമയ്ക്ക് അഹങ്കാരമായി പറയാനുള്ള സിനിമയാണ് ദൃശ്യം എന്ന സിനിമ എന്ന കാര്യത്തില്‍ സിനിമാ ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. മോഹന്‍ലാല്‍ എന്ന താരം അവിടെ നില്‍ക്കുമ്പോഴും പഴുതില്ലാത്ത ത്രില്ലിങ്ങായ സ്‌ക്രിപ്റ്റായിരുന്നു ദൃശ്യത്തിന്റെ ശരിക്കുമുള്ള ഹീറോ. രണ്ടാം ഭാഗത്തില്‍ വലിയതെറ്റില്ലാതെ ഇത് ആവര്‍ത്തിക്കാനായെങ്കിലും ദൃശ്യം 3 മലയാളത്തിലെത്തിയപ്പോള്‍ അല്പം കൈ പൊള്ളിയിരുന്നു.
 
 ജോര്‍ജുകുട്ടി എന്ന നായകന്റെ കൂര്‍മതയും കുടുംബത്തിനെ രക്ഷിക്കാനായി ഇനി എന്താകും ജോര്‍ജുകുട്ടി ചെയ്യുക എന്നതറിയാന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചപ്പോള്‍ ഒരു ക്യാരക്റ്റര്‍ സ്റ്റഡിയായാണ് ജീത്തുജോസഫ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തില്‍ ഒരുക്കിയത്. സമ്മിശ്ര പ്രതികരണമാണ് ഇതോടെ സിനിമയ്ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ മലയാളത്തില്‍ നിന്നും തീര്‍ത്തും വേറിട്ട രീതിയിലാണ് ഹിന്ദിയില്‍ ദൃശ്യം 3 എത്തിയത്. കൂടാതെ ഇത് ഫ്രാഞ്ചൈസിയിലെ അവസാന സിനിമയാണെന്നും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.
 
 ഇപ്പോഴിതാ റിലീസ് കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയ്ക്കിപ്പുറവും മികച്ച പ്രതികരണവുമായി സിനിമ മുന്നോട്ട് പോവുകയാണ്. ഇതുവരെയായി ആഗോളതലത്തില്‍ 509 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തിട്ടുള്ളതെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. അജയ് ദേവ്ഗണൊപ്പം തബു, ശ്രീയ ശരണ്‍, ജയദീപ് അലാവത്ത്, പ്രകാശ് രാജ് തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. അഭിഷേക് പഥക് ആണ് ഹിന്ദിയില്‍ ദൃശ്യം 3 സംവിധാനം ചെയ്തിരിക്കുന്നത്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Jailer 2 Release Fans Show Responses: 'തലൈവർ ദർശനം കൊല മാസ്'; ജയിലർ 2 വിന് ഗംഭീര പ്രതികരണം, വേഗം ടിക്കറ്റെടുത്തോ !