1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aishwarya Lekshmi tests positive for COVID-19

നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ്

ഐശ്വര്യ ലക്ഷ്മി
നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ്. ഇക്കാര്യം താരം തന്നെയാണ് അറിയിച്ചത്. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ്, രേണു മാത്യൂസ്, മഞ്ജിമ മോഹന്‍, ബി ഉണ്ണികൃഷ്ണന്‍, ശ്രുതി മേനോന്‍ തുടങ്ങി ചലച്ചിത്ര പ്രമുഖരെല്ലാം നടിക്ക് തങ്ങളുടെ സപ്പോര്‍ട്ട് നല്‍കി.
 
അതേസമയം നിരവധി ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങുന്നത്.'ഗോഡ്സെ' എന്ന എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇത് ഐശ്വര്യയുടെ ആദ്യത്തെ ടോളിവുഡ് സിനിമ കൂടിയാണ്.നടന്‍ സത്യദേവ് നായകനാകുന്നു. അര്‍ച്ചന 31 നോട്ടൗട്ട്,കാണെക്കാണെ എന്നീ മലയാളചിത്രങ്ങളാണ് നടി ഒടുവിലായി പൂര്‍ത്തിയാക്കിയത്.
അടുത്ത ലേഖനം
'ഫഹദ് ഫാസില്‍ നിന്ന് കണ്ണെടുക്കാന്‍ ആകുന്നില്ല', സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി നെറ്റ്ഫ്‌ലിക്‌സ് !