മാലിദ്വീപില്‍ അടിച്ചുപൊളിച്ച് അഹാന; ചൂടന്‍ ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (09:57 IST)

മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണകുമാര്‍. അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നുണ്ട്.
മാലിദ്വീപിലെ ബീച്ചുകളാണ് അഹാനയുടെ ഏറെ ഇഷ്ടപ്പെട്ട കേന്ദ്രം. കടല്‍തീരത്തുനിന്നുള്ള നിരവധി ചിത്രങ്ങളാണ് അഹാന ഈ ദിവസങ്ങളില്‍ പങ്കുവെച്ചത്.
തൂവെള്ളയില്‍ അതീവ സുന്ദരിയായുള്ള അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മാലാഖയെ പോലെ ഉണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഹാന. രാജീവ് രവി ചിത്രം 'ഞാന്‍ സ്റ്റീവ് ലോപസി'ലൂടെ നായികയായാണ് അഹാന മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.

ലൂക്കയിലെ ടൊവിനോ തോമസിന്റെ നായിക കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും ശ്രദ്ധേയമായ വേഷമായിരുന്നു അഹാനയുടേത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :