അനുബന്ധ വാര്‍ത്തകള്‍
- മതിലുകള്‍ക്കും വിധേയനും ശേഷം മമ്മൂട്ടി പടപ്പുറപ്പാടിന്!
- എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണ്... പാർവ്വതിയൊഴികെ; വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായ പോസ്റ്റ് വൈറലാകുന്നു
- മമ്മൂട്ടിയെ മറികടന്ന് പൃഥ്വിരാജ് 2017ന്റെ നടന്, പാര്‍വതിയെ പിന്തള്ളി മഞ്ജു വാര്യര്‍ നടി!
- 2017ലെ മെഗാഹിറ്റ് സിനിമ ഏത്? കളക്ഷനില്‍ ഒന്നാമന് ആര്?
- പാര്‍വ്വതി... മെൻസസിനെക്കുറിച്ചും ഗർഭിണിയാകാതെ സെക്സ് ചെയ്യുന്നതിനെ കുറിച്ചുമെല്ലാം പച്ചയ്ക്ക് പറഞ്ഞപ്പോൾ താങ്കളുടെ സ്ത്രീതത്വം ഉറങ്ങിപ്പോയോ ?; പോസ്റ്റ് വൈറലാകുന്നു
മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കല്‍ !
ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുന്ന ടോണി കുരിശിങ്കല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ആരും മറന്നിരിക്കാനിടയില്ല. ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലെ ആ രസികന്‍ കഥാപാത്രം വീണ്ടും എത്തുന്നു.
രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ വീണ്ടും പകര്‍ന്നാട്ടം നടത്തുന്നത്. നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിയന്‍പിള്ള രാജുവും ജഗദീഷും ഈ സിനിമയിലുണ്ടാകും.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്റെ പേരാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. ആ ടൈറ്റില്‍ വച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ടോണി കുരിശിങ്കലിന്റെ സാന്നിധ്യവും ഉണ്ടാകണം എന്ന സംവിധായകന്റെ ആഗ്രഹമാണ് മോഹന്‍ലാല്‍ ഈ അതിഥി വേഷത്തിലൂടെ സഫലീകരിക്കുന്നത്.
വാരിക്കുഴിയിലെ കൊലപാതകം വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീഷ് പോത്തനും അമിത് ചക്കാലയ്ക്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ത്രില്ലറാണ് ഈ സിനിമ.
അമീര നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഷമ്മി തിലകന്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. ബാഹുബലിയുടെ സംഗീതകാരനായ കീരവാണി ഈ സിനിമയിലെ ഒരു ഗാനത്തിന് സംഗീതം നല്‍കുന്നുണ്ട്. മറ്റുപാട്ടുകള്‍ മെജോ ജോസഫിന്റെ വകയാണ്.
അടുത്ത ലേഖനം