സിനിമ ഉപേക്ഷിക്കുന്നു, ഇനിയുള്ള ജീവിതം മരണാനന്തര ജീവിതം നല്ലതാക്കാൻ: നടി സന ഖാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:37 IST)
മതപരമായ കാരണങ്ങളാൽ സിനിമ,മോഡലിംഗ് രംഗം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നടി സന ഖാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ടകുറിപ്പിലാണ് നടി തീരുമാനം ആരാധകരെ അറിയിച്ചത്. നടി സൈറ വസീമും നേരത്തെ ഇതേ കാരണങ്ങൾ കൊണ്ട് അഭിനയം നിർത്തിയിരുന്നു.

വിനോദ വ്യവസായമാണ് തനിക്ക് പ്രശസ്‌തിയും സമ്പാദ്യവും തന്നത്. എന്നാൽ അത് മാത്രമാവരുത് ലക്ഷ്യമെന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനം. ഈ യാത്രയിൽ അല്ലാഹു എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യട്ടെയെന്നും താരം പറയുന്നു. ലോകത്തിലെ ഈ ജീവിതം മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന്
ഞാൻ മനസ്സിലാക്കി.അതിനാൽ തന്നെ എന്റെ വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നന്നേക്കുമായി വിടപറഞ്ഞ് ജീവിക്കാനും മാനവികതയെ സേവിക്കാനും എന്റെ സൃഷ്‌ടാവിന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :