രജിഷ വിജയനും വിജയ് സേതുപതിയും ഒന്നിക്കുന്നു, വരുന്നത് 'ആ ക്രിക്കറ്ററുടെ' ജീവിതകഥ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (21:23 IST)
ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രമാണ് '800'. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ
ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ എന്നിവ ഒക്ടോബർ 13ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

രജിഷ വിജയൻ ആണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായെത്തുന്നത്. അതിനാൽ തന്നെ പ്രതീക്ഷകൾ വാനോളം ആണ്.

അതേസമയം വിജയ് സേതുപതിയെ ഒടുവിലായി കണ്ടത് കാ പെ രാണസിംഗത്തിലാണ്. വിജയുടെ മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. തപ്‌സി പന്നുവിനൊപ്പം ഒരു സിനിമയുടെ ഷൂട്ടിംഗിലാണ് വിജയ് സേതുപതി. ജഗപതി ബാബു, രാധിക ശരത്ത് കുമാർ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :