അനുബന്ധ വാര്‍ത്തകള്‍
- കലൂര്‍ ഡെന്നീസിന്റെ മകന് സംവിധായകനായി അരങ്ങേറുന്നു; ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം
- ഒടിടിയിൽ പെരുമഴക്കാലം, റിലീസ് കാത്ത് സൂപ്പർ ചിത്രങ്ങൾ
- മാനനഷ്ടക്കേസിൽ ജോണിഡെപ്പിന് വിജയം, നഷ്ടപരിഹാരമായി ആംബർ ഹേഡ് 15 മില്യൺ ഡോളർ നൽകണം
- ഒടുവില്‍ തിയേറ്ററുകളിലേക്ക് , ഗോകുല്‍ സുരേഷിനൊപ്പം അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും,സായാഹ്ന വാര്‍ത്തകള്‍ റിലീസ് പ്രഖ്യാപിച്ചു
- സിനിമ ചിത്രീകരണത്തിനിടെ നടന് വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്,നടനെ ആശുപത്രിയിലേക്ക് മാറ്റി
ഹോട്ട് ചിത്രങ്ങളുമായി സാധിക
മിനിസ്ക്രീനിലെ മിന്നും താരമാണ് സാധിക വേണുഗോപാല്‍. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സാധിക തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കോമ്പോയില്‍ ടോപ്പും സ്കേര്‍ട്ടും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
അഭിനയത്തിനു പുറമേ മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന് വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിച്ചിട്ടുണ്ട്.