ഒടിടിയിൽ പെരുമഴക്കാലം, റിലീസ് കാത്ത് സൂപ്പർ ചിത്രങ്ങൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജൂണ്‍ 2022 (15:07 IST)
തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ജനഗണമന,സിബിഐ5,കെജിഎഫ്2 എന്നീ ചിത്രങ്ങൾ ജൂണിൽ ഒടിടിയിലെത്തുന്നു. ജൂൺ രണ്ടിനാണ് ഡിജോ ജോസ്-പ്രിത്വിരാജ് ചിത്രമായ നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. പിന്നാലെ ജൂൺ 3 മുതൽ ആമസോണിൽ കെജിഎഫ്2 പ്രേക്ഷകർക്ക് ആഘോഷിക്കാം.

മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12നും ശിവ കാർത്തികേയന്റെ ഡോൺ ജൂണ്‍ പത്തിനും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജനപ്രിയ ആമസോൺ-നെറ്ഫ്ലിക്സ്
സീരീസുകളുടെ പുതിയ സീസണുകളുടെ റിലീസുകളും ഈ മാസമുണ്ട്. ജിസ് ജോയ്-ആസിഫ് അലി ത്രില്ലർ ചിത്രം ഇന്നലെ വരെ ജൂൺ 9ന് സോണി ലീവിൽ റിലീസ് ചെയ്യും.

തിയേറ്ററുകളിൽ വൻ വിജയമായ അനൂപ് മേനോൻ ചിത്രം 21 ഗ്രാമിന്റെ റിലീസും ഈ മാസമാണ്.ജൂൺ 10 മുതൽ ഡിസ്‌നി ഹോട്ടസ്റ്റാറിൽ സിനിമ ആസ്വദിക്കാം. ആമസോണിൽ ജനപ്രിയ സീരീസായ ബോയ്സ് ജൂൺ 3ന് പ്രേക്ഷകർക്ക് മുന്നിലെത്തും.മൂന്നാം സീസണിലും എട്ട് എപ്പിസോഡുകളാണ് ഉണ്ടാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :