അനുബന്ധ വാര്‍ത്തകള്‍
- രാം ലല്ലയുടെ മുഖം കണ്ടപ്പോള്‍ ഉള്ളില്‍ എന്തോ ഇളകി മറിഞ്ഞു; ജയ് ശ്രീറാം വിളിച്ച് രേവതി
- അയോധ്യയിലെ പ്രാൺ പ്രതിഷ്ടാ ചടങ്ങിൽ കോലിയുടെ ഡ്യൂപ്ലിക്കേറ്റ്, ആരാധകർ കൂട്ടമായെത്തിയതോടെ ഓടിയൊളിച്ചു: വീഡിയോ
- 'ഹിന്ദുക്കള്‍ വാലിബന് കാണരുത്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം
- രാമക്ഷേത്രത്തില്‍ എന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കും?
- രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ അദ്വാനി പങ്കെടുക്കാത്തതിനു കാരണം അതിശൈത്യം !
ശ്രീരാമന്റെ ഗൃഹപ്രവേശം എല്ലാം മാറ്റിമറിച്ചു, തന്നിലെ ഹിന്ദു ഉണര്‍ന്നുവെന്ന് നടി രേവതി
അയോദ്ധ്യാ രാമക്ഷേത്ര പ്രതിഷ്ട നടത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുമായി നടി രേവതി. പ്രതിഷ്ടാ ചടങ്ങിനെ അഭിനന്ദിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഇന്നലെയന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണെന്നും ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചുവെന്നും താരം കുറിച്ചു.
രേവതിയുടെ കുറിപ്പ് ഇങ്ങനെ
മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ മുഖം കാണുമ്പോള്‍ എനിക്ക് തോന്നുന്ന ആവേശം എന്റെയുള്ളില്‍ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം. അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നമ്മുടെ വിശ്വാസങ്ങള്‍ നമ്മളില്‍ തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങള്‍ വൃണപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നത് വഴി നമ്മളെ തന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു.
മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവര്ക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗേഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു. ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ചിലപ്പോള്‍ ജീവിതത്തില്‍ ആദ്യമായി. ഞങ്ങള്‍ വിശ്വാസികളാണ്. ജയ് ശ്രീ റാം.