അനുബന്ധ വാര്‍ത്തകള്‍
- മോനിഷ എന്നും നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ:മനോജ് കെ ജയന്
- ത്രില്ലറുമായി രജീഷ വിജയന്,'ഖോ ഖോ' ടീമിന്റെ രണ്ടാം വരവ്,കീടം വരുന്നു
- 'പട്ടണത്തില്‍ ഭൂതം' ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി; ചെറിയ ശബ്ദത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞത് മമ്മൂട്ടി തന്നെ
- കേരളത്തില്‍ ജീവിക്കാന്‍ നമ്മളെന്തുകൊണ്ട് ഇഷ്ടപ്പെടുന്നു ? പുത്തന്‍ സിനിമയുമായി ഐഷ സുല്‍ത്താന
- ഇനി മാറ്റമുണ്ടാകില്ല, പുതിയ റിലീസ് പ്രഖ്യാപിച്ച് 'കര്ണന് നെപ്പോളിയന് ഭഗത് സിംഗ്'
ബസിന്റെ ലൈറ്റ് മാത്രം കണ്ടു, ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തേക്ക് പോയി; നടി മോനിഷ കൊല്ലപ്പെട്ട അപകടത്തെ കുറിച്ച് താരത്തിന്റെ അമ്മ
മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട മരണവാര്‍ത്തയാണ് നടി മോനിഷയുടേത്. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ അവാര്‍ഡ് നേടുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. 1992 ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണ് മോനിഷ മരിച്ചത്. മരിക്കുമ്പോള്‍ താരത്തിനു പ്രായം 21 വയസ്സായിരുന്നു.
ചേര്‍ത്തലയില്‍ വച്ചാണ് മോനിഷ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമ്മയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണിയും ആ സമയത്ത് കാറില്‍ ഉണ്ടായിരുന്നു. ശ്രീദേവി ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അന്നുണ്ടായ അപകടത്തെ കുറിച്ച് പിന്നീട് മോനിഷയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ താന്‍ ഡ്രൈവറോട് സംസാരിച്ചിരിക്കുകയായിരുന്നു എന്ന് ശ്രീദേവി ഓര്‍ക്കുന്നു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് അപകടം. തന്റെ മടിയില്‍ കാല്‍ വച്ച് മോനിഷ ഉറങ്ങുകയായിരുന്നു. കാറിന്റെ ചില്ലിലൂടെ ഒരു കെ.എസ്.ആര്‍.ടി.സി. ബസിന്റെ ലൈറ്റ് മാത്രമാണ് താന്‍ കണ്ടതെന്ന് ശ്രീദേവി ഓര്‍ക്കുന്നു.
ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഡോറിലൂടെ താന്‍ പുറത്തേക്ക് തെറിച്ചുവീണെന്നും ശ്രീദേവി ഓര്‍ക്കുന്നു. കാറും കൊണ്ട് ബസ് മുന്നിലേക്ക് നീങ്ങി. അപകടം കഴിഞ്ഞ് നോക്കുമ്പോള്‍ ബസിന്റെ പിന്നില്‍ കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ കുളിച്ച താന്‍ കാറിന്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും ആളുകള്‍ കൂടി. മോനിഷയുടെ തലയ്ക്ക് പിന്നില്‍ ഗുരുതരമായി പരുക്കേറ്റിരുന്നെന്നും ഇതാണ് മരണ കാരണമെന്നും ശ്രീദേവി ഓര്‍ക്കുന്നു.