ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

അഭിറാം മനോഹർ| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2020 (08:23 IST)
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ഉൾപ്പടെയുള്ള ബോളിവുഡിലെ മുൻനിര നായികമാരെ
നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. സാറ അലിഖാൻ,ശ്രദ്ധ കപൂർ എന്നിവരാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്ന മറ്റ് നായികമാർ. 2017ൽ ക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നടന്നതെന്നും ദീപികയായിരുന്നു അതിന്റെ അഡ്‌മിനെന്നുമുള്ള വാർത്തളുമാണ് പുറത്തുവരുന്നത്.

അതേസമയം നടി രാകുൽ പ്രീത് സിങ്ങിനെയും ദീപികയുടെ മാനേജർ കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തു. താൻ മയക്കുമരുന്ന് കൈയിൽ വെച്ചത് റിയ ചക്രബർത്തിക്ക് വേണ്ടിയാണെന്നാണ് രാകുലിന്റെ മൊഴി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :