അഭിറാം മനോഹർ|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (17:33 IST)
നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത അന്വേഷണവുമായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. റിയ ചക്രബർത്തിയുടെ അറസ്റ്റിന് ശേഷം അന്വേഷണം ബോളിവുഡ് മുൻനിര താരങ്ങളിലേക്ക് കൂടി നീണ്ടതോടെ ബോളിവുഡ് ആകെ ഞെട്ടലിലാണ്. സംഭവത്തിനെ പറ്റി ബോളിവുഡിലെ പ്രമുഖരാരും തന്നെ ഇതുവരെയും പ്രതികരണങ്ങൾക് തയ്യാറായിട്ടില്ല.
അന്വേഷണത്തിൽ റിയ ചക്രബർത്തി പിടിയിലായതോടെയാണ് അന്വേഷണം മുൻനിര താരങ്ങളായ
ദീപിക പദുക്കോൺ,സാറ അലി ഖാൻ,ശ്രദ്ധ കപൂർ എന്നിവരിലേക്ക് നീണ്ടത്. ഇതിനിടെ, ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ദീപിക പദുക്കോൺ,
സാറ അലിഖാൻ എന്നിവരോട് വെള്ളിയാഴ്‌ച്ച ചോദ്യം ചെയ്യലിനായി മുംബൈറയിൽ ഹാജരാകാനാണ് എൻസിബി ആവശ്യപ്പെട്ടത്.ഇതോടെ ഗോവയിലായിരുന്ന നടിമാര്‍ വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലേക്ക് തിരിച്ചു.
അതിനിടെ ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലന് ഹാജരായി. അഭിഗെയ്‌ലിന്റെ വീട്ടില്‍ എന്‍.സി.ബി. നടത്തിയ റെയ്ഡില്‍ ചരസും പിടിച്ചെടുത്തു. അതേസമയം നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.