എത്ര ഉയരത്തിൽ പറന്നാലും വിശന്നാൽ താഴെ ഇറങ്ങിയെ പറ്റു, ലിയോ സക്സസ് മീറ്റിൽ രജനിയ്ക്ക് മറുപടി, വീണ്ടും ഫാൻ ഫൈറ്റ്

leo success meet vijay
അഭിറാം മനോഹർ| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (15:20 IST)
ജയിലര്‍ സിനിമയുടെ പ്രമോഷണല്‍ പരിപാടിക്കിടെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നടത്തിയ കാക്ക പരുന്ത് പരാമര്‍ശം തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. കാക്ക പരുന്തിനെ പോലും ശല്യപ്പെടുത്തുമെന്നും എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയര്‍ന്ന് പറക്കുമെന്നുമായിരുന്നു തലൈവരുടെ പ്രതികരണം. എന്നാല്‍ രജനികാന്ത് പറഞ്ഞത് വിജയിയെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ തമിഴ്‌നാട്ടില്‍ രജനി വിജയ് ആരാധകര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

ലിയോ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ തലൈവര്‍ക്ക് ദളപതി മറുപടി നല്‍കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നെങ്കിലും സിനിമയ്ക്ക് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നില്ല. ഒടുവില്‍ രജനീകാന്തിന്റെ പരാമര്‍ശങ്ങള്‍ക്ക് ലിയോ സക്‌സസ് മീറ്റില്‍ മറുപടി നല്‍കിയിരിക്കുകയാണ് വിജയ്. സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ താന്‍ കാണാറുണ്ടെന്നും ഇത്രയും ദേഷ്യത്തിന്റെ ആവശ്യമില്ലെന്നും വിജയ് ആരാധകരോട് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടില്‍ വഴക്ക് പറഞ്ഞാലോ എന്തെങ്കിലും ചെയ്താലോ നമ്മള്‍ ഒന്നും ചെയ്യാറില്ല. അതുപോലെയാണ് ഇക്കാര്യം. വിജയ് പറഞ്ഞു.

അതേസമയം തലൈവരുടെ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് ലിയോ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ പ്രധാനിയായ രത്‌നകുമാര്‍ നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എത്ര ഉയരത്തില്‍ പറന്നാലും വിശന്നാല്‍ താഴെയിറങ്ങേണ്ടതായി വരുമെന്നാണ് രത്‌നകുമാറിന്റെ പരാമര്‍ശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :