സൂപ്പര്‍സ്റ്റാര്‍ ഒരാള്‍ മാത്രം,വിവാദത്തില്‍ പരസ്യ പ്രതികരണവുമായി വിജയ്, ആരാധകരോട് നടന് പറയാനുള്ളത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (11:04 IST)
കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദ്യത്തിനുള്ള മറുപടിക്കായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. സൂപ്പര്‍സ്റ്റാര്‍ വിവാദത്തില്‍ വിജയ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ ഒരാള്‍ മാത്രമാണെന്ന് കഴിഞ്ഞ ദിവസം നടന്ന ലിയോ സക്‌സസ് മീറ്റിനിടെ പറഞ്ഞു.

'പുരട്ചി തലൈവര്‍ ഒരാള്‍ മാത്രമാണ്, നടികര്‍ തിലകം ഒരാള്‍ മാത്രമാണ്,പുരട്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍ ഒരാള്‍ മാത്രമാണ് സൂപ്പര്‍സ്റ്റാര്‍ ഒരാള്‍ മാത്രമാണ് അതുപോലെ തല എന്നാലും ഒരാള്‍ മാത്രമാണ് ചക്രവര്‍ത്തിയുടെ കീഴിലാണ് ദളപതിയുടെ സ്ഥാനം. ചക്രവര്‍ത്തി പറയും ദളപതി ചെയും. എന്നെ സംബന്ധിച്ച് ജനങ്ങളാണ് ചക്രവര്‍ത്തി.ഞാന്‍ നിങ്ങളുടെ കീഴെയുള്ള ദളപതിയും',-വിജയ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :