മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി, ഫോണ്‍ വിളിക്ക് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (11:07 IST)
കേരള മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളി എത്തിയത് ഇന്നലെ ആയിരുന്നു. ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ മ്യൂസിയം പോലീസ് കേസെടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിക്ക് പിന്നില്‍ ആരാണെന്ന് കാര്യത്തില്‍ പോലീസിന് വ്യക്തത വന്നു.


സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഫോണ്‍ വിളിക്ക് പിന്നില്‍. എറണാകുളത്ത് താമസിക്കുന്ന 12 വയസ്സുള്ള കുട്ടിയാണ് ഭീഷണിയുമായി ഫോണ്‍ വിളിച്ചത്. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :