ഷാരൂഖ് ഖാന്റെ 'ജവാന്‍' ഒ.ടി.ടിയിലേക്ക്, പ്രദര്‍ശനം ആരംഭിക്കുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (14:34 IST)
ഷാരൂഖ് ഖാന്റെ 'ജവാന്‍' ബോക്സ് ഓഫീസില്‍ മിന്നും വിജയം നേടി.
അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ആളുകളെ തിയറ്ററുകളിലേക്ക് ആകര്‍ഷിച്ചു.'ജവാന്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ജവാന്‍' ഉടന്‍ തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. നവംബര്‍ 2 ന് എസ്ആര്‍കെ തന്റെ 58-ാം ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നു.


അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ 'ജവാന്‍' ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖിനെ കൂടാതെ നയന്‍താര, വിജയ് സേതുപതി, ദീപിക പദുക്കോണ്‍, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങിയ താരനിര സിനിമയില്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :