1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Shane Nigam explains his parts

അമ്മയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി,എഡിറ്റിംഗ് കാണാന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത്, തന്റെ ഭാഗങ്ങള്‍ വിശദീകരിച്ച് നടന്‍ ഷെയിന്‍ നിഗം

ഷെയിന്‍ നി?ഗം
സിനിമ സംഘടനകളുടെ വിലക്കിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷെയിന്‍ നിഗം. താര സംഘടനയായ അമ്മയെ സമീപിച്ചിരിക്കുകയാണ് നടന്‍. തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് നടന്‍ എഴുതിയ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ആര്‍ഡിഎക്‌സ് നിര്‍മ്മാതാവ് സോഫിയ പോള്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതം ആണെന്ന് നടന്‍. സിനിമയുടെ ചിത്രീകരണം മുടങ്ങിയതിന് കാരണക്കാരന്‍ താന്‍ അല്ലെന്നും സിനിമയുടെ എഡിറ്റിംഗില്‍ ഇടപെട്ടിട്ടില്ലെന്നും ഷെയിന്‍ നിഗം.ചില പരാതികള്‍ ഉന്നയിച്ചപ്പോള്‍ നിര്‍മ്മാതാവാണ് എഡിറ്റിംഗ് കാണാന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത്.
 
ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ഒരു ദിവസം സെറ്റിലെത്താന്‍ വൈകിയപ്പോള്‍ നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് പോള്‍ അമ്മയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്നും ഷെയിന്‍ കത്തില്‍ പറയുന്നു. താന്‍ നേരിടുന്ന പ്രതിസന്ധിക്ക് സംഘടന ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും കത്തില്‍ നടന്‍ എഴുതിയിട്ടുണ്ട്.
 
  
 
 
അടുത്ത ലേഖനം
കഴിവുള്ള നടന്‍മാര്‍ ഇന്ന് ഇല്ല,മോണോ ആക്ട് പോലെയായി സിനിമ, ബാബു ആന്റണി മനസ്സ് തുറക്കുന്നു