എച്ച്ബിഒയും മാക്സ് ഒറിജിനലും അടുത്ത മാസം മുതൽ ജിയോ സിനിമയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (15:18 IST)
എച്ച്ബിഒ, മാക്സ് ഒറിജിനൽ,വാർണർ ബ്രോസ് തുടങ്ങിയവയുടെ ഉള്ളടക്കങ്ങൾ അടുത്ത മാസം മുതൽ ജിയോ സിനിമയിൽ ലഭ്യമാവും. ഇതിനായി വാർണർ ബ്രോസ് ഡിസ്കവറിയും വയോകോം 18ഉം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഇതോടെ എച്ച്ബിഒ,മാക്സ് ഒറിജിനൽ എന്നിവയുടെ സീരീസുകൾ യുഎസിൽ പ്രീമിയർ ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും. നേരത്തെ എച്ച്ബിഒ
ഒറിജിനൽ ഉള്ളടക്കം ഇന്ത്യയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ലഭിച്ചിരുന്നത്. അതേസമയം ഐപിഎൽ സൗജന്യ സംപ്രേക്ഷണം അവസാനിക്കുന്നതിലൂടെ ജിയോ സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തും. എച്ച്ബിഒ സീരീസുകളും വാർണർ ബ്രോസിൻ്റെ ലൈബ്രറിയിലെ സിനിമകളും കൂടി ചേരുമ്പോൾ നെറ്റ്ഫ്ലിക്സ്,ആമസോൺ എന്നിവർ കൈയ്യാളുന്ന വിപണിയിൽ ജിയോ സിനിമയും സജീവമായി ഉണ്ടാകുമെന്ന് ഉറപ്പായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :