അഭിറാം മനോഹർ|
Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (13:51 IST)
നടൻ ഷെയ്ൻ നിഗത്തിനെ സിനിമയിൽ നിന്നും വിലക്കേർപ്പെടുത്താൻ കാരണമായ കത്ത് പുറത്ത്. ആർഡിഎക്സ് എന്ന സിനിമയിൽ തനിക്ക് പ്രാധാന്യം കൂടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സോഫിയ പോളിന് അയച്ച ഇമെയിലാണ് പുറത്തായത്. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും സിനിമയുടെ ഫൈനൽ കട്ടിൽ തനിക്കായിരിക്കണം പ്രാധാന്യം കൂടുതലെന്നും ഷെയ്ൻ നിഗം ആവശ്യപ്പെടുന്നു.
എഡിറ്റ് ചെയ്ത ഭാഗം തന്നെയും അമ്മയേയും കാണിക്കണമെന്നും കത്തിൽ ഷെയ്ൻ പറയുന്നു. ഷെയ്നും അമ്മയും കാരണം സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടതായി കാണിച്ച് നിർമാതാവ് സോഫിയാ പോൾ നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയിരുന്നു. ഷെയ്ൻ സിനിമയിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നും കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തുന്നില്ല എന്നും പരാതി ഉയർന്നിരുന്നു.