അനുബന്ധ വാര്‍ത്തകള്‍
- കുംഭമേള താരത്തിന്റെ പരാതിയില്‍ സംവിധായകന് സനോജ് മിശ്രയ്ക്കെതിരെ കേസെടുത്ത് കൊച്ചി പോലീസ്
- ജാമ്യമില്ല: സംവിധായകന് രഞ്ജിത്തിന് തിരിച്ചടി
- സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
- ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു
- രഞ്ജിത് ഒളിവിൽ പോകാൻ ശ്രമിച്ചു, അറസ്റ്റ് കുറ്റകൃത്യം നടന്നെന്ന ബോധ്യമായതിനെ തുടർന്നെന്ന് കൊച്ചി പോലീസ് കമ്മീഷണർ
റാം പൊതിനേനി സംവിധായകനാകുന്നു, ഒരുങ്ങുന്നത് സ്റ്റൈലിഷ് സയൻസ് ഫിക്ഷൻ ത്രില്ലർ?
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ കരിയറില്‍ വലിയ മാറ്റത്തിനൊരുങ്ങി തെലുങ്ക് താരം രാം പൊതിനേനി. നായകനെന്ന നിലയില്‍ അവസാനം ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ വിജയമാകാന്‍ സാധിച്ചിരുന്നില്ല. ഇതോടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. തന്റെ 23മത്തെ ചിത്രം സംവിധാനം ചെയ്യുക താന്‍ തന്നെയാകുമെന്ന വിവരമാണ് രാം പൊതിനേനി നല്‍കുന്നത്. താരം തന്നെയാകും സിനിമ നിര്‍മിക്കുന്നതും.
'സ്കന്ദ', 'ഡബിള്‍ ഐസ്മാര്‍ട്ട്', 'ആന്ധ്ര കിംഗ് തലൂക്ക' തുടങ്ങിയ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതോടെ കരിയറില്‍ ശക്തമായ തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ് റാം. ഇതുവരെ വിവിധ മാസ് ആക്ഷന്‍ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ബോക്സ് ഓഫിസില്‍ ഇവയ്ക്കൊന്നും വമ്പന്‍ വിജയങ്ങളാകാന്‍ സാധിച്ചിരുന്നില്ല.
വലിയ സാങ്കേതിക മികവോടെയും പാന്‍-ഇന്ത്യന്‍ തലത്തിലുള്ള അവതരണത്തോടെയും വലിയ ബാനറിലാകും റാം പൊതിനേനി സിനിമ ഒരുക്കുന്നതെന്നാണ് സൂചന. ലെതര്‍ ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ദ സ്റ്റോറി ഓഫ് എ ലോണ്‍ വൂള്‍ഫ് എന്ന ടാഗ് ലൈനാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും പറ്റിയുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളിലാകും പുറത്തുവരിക. താരം തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിക്കുന്നത്.
അടുത്ത ലേഖനം