കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന് കൈയടിച്ച് ആരാധകര്‍, നന്ദി പറഞ്ഞ് മുരളി ഗോപി !

കെ ആര്‍ അനൂപ്| Last Modified ശനി, 27 മാര്‍ച്ച് 2021 (17:09 IST)

മമ്മൂട്ടിയുടെ 'വണ്‍'ന് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിത്തു ജോസഫ് അടക്കമുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. ഇപ്പോളിതാ എല്ലാവരോടും നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍ മുരളി ഗോപി. പ്രതിപക്ഷനേതാവ് മാരമ്പള്ളി ജയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

''വണ്‍'നും 'മാരമ്പള്ളി ജയാനന്ദനും ലഭിച്ച നല്ല പ്രതികരണത്തിന് എല്ലാവര്‍ക്കും നന്ദി'-മുരളിഗോപി കുറിച്ചു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.

വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :